Wednesday, December 31, 2008

ഞങ്ങളുടെ ഹോക്കി ടീം


മലപ്പുറം ജില്ല മിനി ഗെയിംസ് ഹോക്കി രണ്ടാം തവണയും ജേതാക്കളായ സ്കൂള്‍ ടീം

ഞങ്ങളുടെ പത്രം ആണ്മ


Tuesday, December 30, 2008

സ്കൂള്‍ ഹോക്കി ടീം

മലപ്പുറം ജില്ലാ മിനി ഗെയിംസ് ഹോക്കിയില്‍ രണ്ടാം തവണയും ജേതാക്കളായ സ്കൂള്‍ ടീം


അക്ഷര വഴിയില്‍ ഒന്നേക്കാല്‍ നൂറ്റണ്ട്

അക്ഷര വഴിയില്‍ ഒന്നേക്കാല്‍ നൂറ്റണ്ട്

ചരിത്രത്തിന്റെ വേരുകള്‍ തേടിപോയാല്‍ മലപ്പുറം ഗവര്‍മെന്റ് ഹൈസ്കൂളിനോളം ആയമുള്ള മറ്റൊരു വിദ്യാലയം ജില്ലയില്‍ വേറെ കാണുകയില്ല. കാരണം അക്ഷര വഴിയില്‍ ഈ വിദ്യാലയം പിന്നിട്ടത് ഒന്നേക്കാല്‍ നൂറ്റാണ്ടിന്റെ മഹാദൂരമാണ്. ഇവിടെ വിദ്യയുടെ വെട്ടം കൊളുത്തിയവരും അതേറ്റുവാങ്ങി ജീവിതത്തില്‍ പ്രകാശം പരത്തിയവരും കണക്കിലെ വലിയ അക്കങ്ങളിലെ ചെന്നുനില്‍ക്കൂ എന്നുറപ്പ്.


തരം പലതായുള്ള സ്കൂളുകള്‍ നാടുനീളെ യുള്ള വാര്‍ത്തമാന വിശേഷത്തില്‍ നിന്ന് വിത്യസ്തമായി, അനേകദേശക്കാര്‍ക്ക് അറിവിന്റെ ഏകാശ്രയമായി നിന്ന സുവര്‍ണ സ്മൃതികളുണ്ട് ഈ സ്കൂളിന്റെ പ്രതാപത്തിന്റെ ഇന്നലകളില്‍.


1882 ല്‍ ആംഗ്ലോവെര്‍ണാക്കുലര്‍ വിദ്യാലയമെന്ന പേരില്‍ ആരംഭം. പിന്നീടത് ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യ പ്പെട്ടു. 1939 ല്‍ തുടര്‍ന്ന് ഗവര്‍മെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂള്‍ എന്ന് പേര് മാറ്റി. ഹൈസ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന എല്‍.പി വിഭാഗം വേര്‍പ്പെടുത്തി പ്രത്യാകം സ്കൂളാക്കി മാറ്റിയത് ഇതേ തുടര്‍ന്നണ്. താമസിയാതെ ട്രെയിനിംഗ് സ്കൂളും വേറെയാക്കി. 1993 ല്‍ ഹൈസ്കൂള്‍ വിഭാഗം തന്നെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പകുത്തതോടെയാണ് ഗവര്‍മെന്റ് ബോയ് സ് ഹൈസ്കൂളിന്റെ പിറവി. 2004 ല്‍ അത് ഹയര്‍സെക്കണ്ടറി സ്കൂളാക്കി അപ്ഗ്രേ‍ഡ് ചെയ്യ പ്പെട്ടു.


പഴയ ഗവര്‍മെന്റ് ഹൈസ്കൂള്‍ ഫോര്‍മാപ്പിളാസ് നാലായി പിരിഞ്ഞ് (ഗവര്‍മെന്റ് ബോയ് സ് ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍, ഗവര്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി ഹൈസ്കൂള്‍, ഗവര്‍മെന്റ് ടി.ടി.ഐ, ജി. എല്‍.പി. സ്കൂള്‍) വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തുന്നു.

സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ എന്നാണു ചരിത്രരേഖ. മദ്രാസ് സര്‍ക്കാറിന്റെ ചട്ടങ്ങളനുസരിച്ചായിരുന്നു സ്കൂള്‍ നടത്തിപ്പ്. അന്യദേശക്കാരായ ഒരുപാട് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠനം നടത്തിയിരുന്നു.സ്കൂളിലെ ആദ്യ കാല അധ്യാപകരില്‍ നല്ലൊരു പങ്ക് സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരായിരുന്നു.

ഗവര്‍മെന്റ് ബോയ് സ് ഹൈസ്കൂളിന്റെ എസ്. എസ്.എല്‍. സി ഫലം 4% ത്തില്‍നിന്നും 90 % വിജയത്തില്‍ എത്തിക്കാന്‍ ഈ സ്കൂളിന്റെ അദ്ധ്യാപക- രക്ഷാകര്‍തൃ കൂട്ടായ്മ, അകമയിഞ്ഞ പരിശ്രമം എന്നിവ കൊണ്ട് മാത്രമാണ്.
സ്കൗട്ട്, എന്‍.സി.സി, കലാകായിക മേഖലയിലെ പങ്കാളിത്തം, മറ്റു പാഠ്യേ തര പ്രവര്‍ത്തനങ്ങളില്‍ എല്ലാം വിദ്യാലയത്തിന് മികവിന്റെ മുദ്രകളുണ്ട്.