Tuesday, January 13, 2009

എഴുത്തുകൂട്ടം ഏകദിന ശില്പശാല

മലപ്പുറം വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ഗവര്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ "എഴുത്തുകൂട്ടം വായന കൂട്ടം " ശില്പശാലയുടെ ഉദ് ഘാടനം 09- 01 - 09 (വെള്ളി) മലപ്പുറംഎസ് എസ് എ ജില്ല പ്രൊജക്റ്റ്‌ ഓഫീസര്‍ ശ്രീ . എം എസ് മോഹനന്‍ നിര്‍വഹിച്ചു . പ്രഥമ അധ്യാപിക ശ്രീമതി ഹമീദ ബീഗം അധ്യക്ഷ്യം വഹിച്ച യോഗത്തില്‍ എസ് എസ് എ പ്രോഗ്രാം ഓഫീസര്‍ ഇ കെ ഗീതാ ബായി വിദ്യ രംഗം ഉപജില്ല കണ്‍വീനര്‍ ശ്രീ സയ്യിദ് ഹാഷിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു . ചടങ്ങില്‍ ശ്രീ ജയപ്രകാശ്,ശ്രീ സുബ്രമണ്ണ്യന്‍ , ശ്രീ ഹസ്സനുധീന്‍ , ശ്രീ ശ്രീകുമാര്‍ , ശ്രീ പ്രമോദ് ഇരുമ്പുഴി എന്നിവര്‍ സംസാരിച്ചു . സ്കൂള്‍ തല കണ്‍വീനര്‍ നിഖില്‍ കെ സതീഷ് നന്ദി പ്രകാശിപ്പിച്ചു . ഏകദിന ശില്പശാലയില്‍ ശ്രീ വീ മുരളീധരന്‍ , സീ സുജാത , ടീ സുമ എന്നിവര്‍ ക്ലാസ്സെടുത്തു .