
ഫ്രീ സോഫ്റ്റ് വെയര്‍ ഡേ- 2009
ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഐ.ടി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫ്രീ-സോഫ്റ്റ് വെയര്‍ ഡേ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 18ന് രാവിലെ 11 മണിക്ക് ഹെഡ്മിസ്ട്രസ് ഉത്ഘാടനം ചെയ്ത ക്വിസ് മത്സരത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ലാസ് തിരിച്ച് കമ്പ്യൂട്ടര്‍ ആനിമേഷനില്‍ ചെയ്ത ചോദ്യങ്ങളും ഉത്തരങ്ങളും കുട്ടികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. വളരെ നിലവാരം കൂടിയ ചോദ്യങ്ങള്‍ മാത്രം ഉള്‍കൊള്ളിച്ച്കൊണ്ട് അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ പ്രയാസമുള്ളതായിരുന്നെങ്കിലും അവരുടെ അറിവ് വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. 10 ഇ ക്ലാസ് ഹൈസ്കൂള്‍ വിഭാഗത്തില്‍ വിജയികളായപ്പോള്‍ തൊട്ടു പിന്നില്‍ പോയന്റ് ഉറപ്പിച്ച 10 ബി രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ഓന്നാം സ്ഥാനം 7 ബിയും രണ്ടാം സ്ഥാനം 7 എ യും നേടി.
ഉച്ചക്ക് 2ന് തുടങ്ങിയ സെമിനാറില്‍ ഐ.ടി കോര്‍ഡിനേറ്റര്‍ ജി.ജി.കെ സ്വഗതം പറഞ്ഞു. ഉത്ഘാടനം എച്ച്.എം ഹമീദ ടീച്ചര്‍ നിര്‍വഹിച്ചു. സെമിനാര്‍ മോഡറേറ്റര്‍ 10 ഇ ക്ലാസിലെ മുഹമ്മദ് ഷാഫി ആയിരുന്നു. അധ്യാപകരായ എം ഹസ്സനുദ്ദീന്‍, ആസഫലി പട്ടര്‍കടവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
“ഫ്രീ സോഫ്റ്റവെയര്‍” എന്ന വിഷയത്തില്‍ ഫഹീം (10 ബി), ഹിഷാം (9 ബി), വലീദ് (9എ), സമീഹ് (10 ബി) എന്നിവര്‍ സെമിനാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തര വേളയില്‍ എല്ലാ ഓഡിയന്‍സും വളരെ താല്‍പര്യ ത്തോടെ പങ്കെടുക്കുകയുണ്ടായി. ഓഡിയന്‍സിന്റെ ചോദ്യങ്ങള്‍ക്ക് വളരെ ലളിതവും യുക്തിപൂര്‍ണവുമായ രീതിയില്‍ അവതാരകര്‍ ഉത്തരങ്ങള്‍ നല്‍കിയപ്പോള്‍ ഓഡിയന്‍സിന്റെ വക കയ്യടിയും ലഭിച്ചു. 4മണിയോടെ ഐ.ടി ക്ലബ്ബ് കണ്‍വീനര്‍ പി.ജയപ്രകാശ് മാസ്റ്റര്‍ നന്ദി പറഞ്ഞ് സെമിനാര്‍ അവസാനിപ്പിച്ചു. വളരെ രസകരവും കാര്യങ്ങള്‍ മനസിലാക്കാന്‍ ഉതകുന്നതുമായിരുന്നു സ്കൂള്‍ സ്മാര്‍ട് റൂമില്‍ വെച്ച് നടന്ന ഐ.ടി സെമിനാര്‍.
സ്വഗതം
ഫഹീം (10 ബി)







ഫഹീം (10 ബി)

please up date
ReplyDeleteffggjhjhj
ReplyDelete